ഓണം അരി സ്പെഷലാണ്, കുക്കറിൽ വേവിച്ചേക്കല്ലേ; വെന്തു കുഴയും

Spread the love

പാലക്കാട് ∙ ഓണത്തിനു റേഷൻകട വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്നു നിർദേശം. അരി പെട്ടെന്നു വെന്തു കുഴഞ്ഞുപോകുന്നതാണു പ്രശ്നം. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസ്സിലാക്കണമെന്നാണു റേഷൻ വ്യാപാരികളോടു വാക്കാൽ നിർദേശിച്ചത്.

 

നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്കാണ് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്. പിങ്ക് കാർഡിനു 10.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. ഇവയ്ക്കാണു പ്രത്യേക നിർദേശം.

 

വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബി കുറവ് എന്നിവയ്ക്കു പരിഹാരമായി സമ്പുഷ്ടീകരിച്ച അരിയാണു നിലവിൽ റേഷൻകടകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ, ഓണം സ്പെഷൽ അരി സമ്പുഷ്ടീകരിച്ചതല്ല.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *