സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്…; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി

Spread the love

 

 

 

കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.

 

അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും നടപടിയെടുത്തു.

 

ബുധനാഴ്ച ഉച്ചയോടെ ആണ് യുവാക്കളുടെ അഭ്യാസ പ്രകടനം റോഡിൽ ഉണ്ടായത്. വാഹനത്തിന്റെ സൺ റൂഫിന് മുകളിലും ഡോറിനു മുകളിലും ഒക്കെ ഇരുന്നുകൊണ്ട് വിദ്യാർഥികൾ ശബ്ദം വച്ച് റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

ഈ അപകട സവാരി സംബന്ധിച്ച് കോഴിക്കോട് ആർടിഒ ഓഫിസിൽ നിരവധി പരാതി ലഭിച്ചിരുന്നു. ഉത്തരമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷെരീഫിന്റെ നിർദേശാനുസരണം കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ ജെബി ഐ. ചെറിയാൻ ആണു നടപടികൾ എടുത്തത്. കേസ് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *