100 ദിവസത്തിനുള്ളിൽ വൻനേട്ടം സ്വന്തമാക്കി തമിഴ്നാട് സർക്കാർ; ഒരു ലക്ഷം കോടിയുടെ നിക്ഷേപം, ഒന്നേകാൽ ലക്ഷം പേർക്ക് ജോലി

Spread the love

ചെന്നൈ∙ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ 67,452 കോടി രൂപയുടെ കരാറുകളിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഇതോടെ 100 ദിവസത്തിനകം 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം എന്ന വാഗ്ദാനം പാലിച്ചെന്നു സർക്കാർ അവകാശപ്പെട്ടു. ഒരു ദിവസം 1000 കോടി രൂപ വീതമാണു നിക്ഷേപമെത്തിയതെന്നു വ്യവസായ മന്ത്രി എസ്.കീർത്തന പറഞ്ഞു. ഇന്നലെ നടന്ന സംഗമത്തിൽ 97 കമ്പനികളുമായാണു ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്. 1.21 ലക്ഷം പേർക്കു പുതുതായി ജോലി ലഭിക്കും.

 

നിക്ഷേപകർക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ ലൈസൻസ് നൽകും. ബജറ്റിൽ ബഹിരാകാശ വ്യവസായ നിക്ഷേപ മേഖലയായി പ്രഖ്യാപിച്ച തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ 650 കോടി രൂപയുടെ നിക്ഷേപമെത്തി. ഡേറ്റ സെന്റർ– 26,417 കോടി, ഓട്ടമോട്ടീവ് – 17,073, പുനരുപയോഗ ഊർജം–15,787 കോടി, കൺസ്ട്രക്‌ഷൻ ആൻഡ് മാനുഫാക്ചറിങ് 9525 കോടി എന്നിങ്ങനെയാണു മറ്റു മേഖലകളിലെ നിക്ഷേപം.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *