യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

Spread the love

 

 

 

ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

 

ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ് നിർദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുൻപോ ആപ്പുകളിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല. ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം. എന്നാൽ, യാത്ര പൂർത്തിയായ ശേഷം യാത്രക്കാർക്ക് താല്പര്യമുണ്ടെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

ക്യാബ് അഗ്രിഗേറ്റർമാരോട് ആപ്പുകളിൽ നിന്നും ടിപ് ചോദിക്കുന്ന പ്രോംപ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ടിപ് നൽകി ട്രിപ്പുകൾ സ്വീകരിക്കപ്പെടാനുള്ള സാധ്യതയോ വെയിറ്റിങ് സമയത്തെയോ സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ടിപ്പ്സ് ഓപ്ഷൻ ആപ്പുകളിൽ നിന്ന് അടിയന്തരമായി നീക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

  • Related Posts

    പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ചു; അപകടത്തിൽ നാല് പേർക്ക് പരുക്ക്

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ കോട്‌വാലി നഗറിൽ പടക്കവുമായി പോയ ബൈക്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഇരുചക്രവാഹനത്തിൽ രണ്ടു പേർ പടക്കവുമായി പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്കും സ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്ന രണ്ട്…

    വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റു മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ, അബദ്ധത്തിൽ സംഭവിച്ചതെന്ന് മൊഴി

    Spread the love

    Spread the loveഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന്‍ വാർത്താ അവതാരകയായ റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് തോക്ക് കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് റാബിയ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *