ചിങ്ങമാസ പൂജ: ശബരിമലയില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Spread the love

തിരുവനന്തപുരം ശബരിമലയില്‍ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി 16 മുതല്‍ 28 വരെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നു പമ്പയിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ക്രമികരിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക്ആവശ്യാനുസരണം സര്‍വീസുകള്‍ ലഭ്യമാകും.

 

പമ്പയില്‍ നിന്നു ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യമനുസരിച്ച് സര്‍വീസുകള്‍ ഉണ്ടായിരിക്കും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് ബസുകള്‍ ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്ന് അധിക സര്‍വീസുകള്‍ ക്രമീകരിക്കും.

  • Related Posts

    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു…

    ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

    Spread the love

    Spread the loveതിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.…

    Leave a Reply

    Your email address will not be published. Required fields are marked *