സ്കൂൾ വരാന്തയിൽ പരസ്യമായി മദ്യപിച്ച് വിദ്യാർഥിനികൾ; വിഡിയോ വിവാദമായതോടെ പ്രിന്‍സിപ്പലിനു സ്ഥലംമാറ്റം

Spread the love

തിരുവനന്തപുരം ∙ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരാന്തയില്‍ വിദ്യാര്‍ഥിനികള്‍ പരസ്യമായി മദ്യപിക്കുന്നതിന്റെ വിഡിയോ വിവാദമായതോടെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. രണ്ടു വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ വരാന്തയില്‍ ഭക്ഷണം കഴിക്കുകയും ഒപ്പം മദ്യപിക്കുകയും ചെയ്യുന്നതിന്റെ വിഡിയോയാണ് സഹപാഠികള്‍ പകര്‍ത്തിയത്. സംഭവം വിവാദമായതോടെ കന്യാകുമാരി ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമീള ഇവാഞ്ചലിനെ നാഗര്‍കോവിലിലെ വടശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

 

ഓഗസ്റ്റ് 1ന് മത്സരപരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍ക്ക് ശേഷമാണ് സംഭവം. മദ്യക്കുപ്പികളും ഭക്ഷണപായ്ക്കറ്റുകളും ദൃശങ്ങളില്‍ കാണാം. മദ്യപാനത്തെക്കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. മദ്യം എങ്ങനെ ക്യാംപസിനുള്ളിലെത്തി, പരിശീലന സമയത്ത് കൃത്യമായ മേല്‍നോട്ടം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *