പഠിച്ചുനേടിയ സ്വാതന്ത്ര്യം…: ചെങ്കൽ ക്വാറിയിൽ പണിക്കെത്തി; ഒഡീഷ സ്വദേശി നേടിയത് എൻജിനീയറിങ് ബിരുദവും ജോലിയും

Spread the love

പയ്യാവൂർ (കണ്ണൂർ) ∙ അ‍ഞ്ചുവർഷം മുൻപ് അതിഥിത്തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി റിങ്കു ഉത്തൻ സിങ് കഴിഞ്ഞദിവസം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ, ഒരു കുടുംബത്തിനു മുന്നിൽ തുറന്നത് സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ പരേതനായ അലെജ് ഉത്തൻ സിങ് – പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു. കൂലിപ്പണി ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയത്.

 

2011 ൽ പിതാവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടി. ഉയർന്ന മാർക്കോടെ പ്ലസ്ടു ജയിച്ച റിങ്കുവിന്റെ സ്വപ്നങ്ങൾക്കു ചിറകുതുന്നാൻ അമ്മയുടെ കഠിനാധ്വാനം മാത്രം മതിയാകുമായിരുന്നില്ല. ഉപരിപഠനം വഴിമുട്ടി. 2 ജ്യേഷ്ഠന്മാരും ഇതിനിടെ ഉപജീവനമാർഗം തേടി കണ്ണൂരിലെത്തിയിരുന്നു. അവർക്കൊപ്പം ചെങ്കൽക്വാറിയിൽ ജോലിചെയ്യാൻ പിന്നാലെ റിങ്കുവുമെത്തി.

 

റിങ്കുവിന്റെ കഥയറിഞ്ഞ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് അധികൃതർ പ്രത്യേക സ്‌കോളർഷിപ്പോടെ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ പ്രവേശനം നൽകി. നല്ല മാർക്കോടെ ജയം. മാത്രമല്ല, കോളജിലെ പ്ലേസ്മെന്റ് ഡ്രൈവിലൂടെ ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിയും ലഭിച്ചു.

 

കഴിഞ്ഞദിവസം കോളജിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽനിന്ന് റിങ്കു ബിരുദസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതു കാണാൻ അമ്മയും സഹോദരങ്ങളും എത്തിയിരുന്നു. ‘ഈ വിജയം എന്റേതു മാത്രമല്ല; സഹോദരന്മാരുടെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയുംകൂടി ഫലമാണ്’ – റിങ്കു പറഞ്ഞു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *