മാതാപിതാക്കളുമായി സ്ഥിരം വഴക്ക്, കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തു; നെടുങ്കണ്ടം കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

ഇടുക്കി: നെടുങ്കണ്ടത്ത് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അജീഷ് നടത്തിയത് അതിക്രൂര കൊലപാതകം . മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിനെ അയച്ചുകൊടുത്തു . ബന്ധു ഇടവക വികാരിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

 

കേസിൽ അജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ സമൂഹമധ്യത്തിൽ ലഹരിക്ക് അടിമയാണെന്ന് വരുത്തുവാൻ കുടുംബം നിരന്തരം ശ്രമിച്ചതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

 

അജീഷ് ലഹരിക്ക് അടിമയായിരുന്നു എന്നും ഡീ-അഡിക്ഷൻ ചികിത്സ നടത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇയാൾ സ്ഥിരം മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നു . വീട്ടിൽനിന്ന് ശബ്ദം കേട്ടെങ്കിലും സ്ഥിരം വഴക്കെന്നു കരുതി അയൽവാസികൾ ശ്രദ്ധിച്ചിരുന്നില്ല. പൊലീസ് എത്തുമ്പോൾ അജീഷ് മൃതദേഹങ്ങൾക്ക് സമീപം ഇരിക്കുകയായിരുന്നു.

 

മൃതദേഹങ്ങൾക്ക് സാരമായി പരിക്കേറ്റിരുന്നു . വീട്ടിലെ കത്തികൊണ്ട് രണ്ടുപേരെയും ആക്രമിക്കുകയായിരുന്നു എന്ന് അജീഷ് പൊലീസിനോട് പറഞ്ഞു. വാക്ക് തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. നെടുങ്കണ്ടം എഴുകുംവയൽ പാറത്തറയില്‍ ആന്‍റണിയും (59), ഭാര്യ വത്സമ്മ ( 55) യുമാണ് കൊല്ലപ്പെട്ടത്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *