‘ജാതിച്ചങ്ങല പൊട്ടിക്കുന്നത് യഥാർഥ സ്വാതന്ത്ര്യം’; ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വിജയ്: സല്യൂട്ട് നൽകി തൃഷ

Spread the love

ചെന്നൈ∙ ജാതിയുടെയും മതത്തിന്റെയും ചങ്ങല പൊട്ടിച്ചെറിയണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ തമിഴ്നാട് ജനതയോട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രി ആയതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു ഇത്. ഇത്തരം വിഭജനങ്ങളെ അതിജീവിക്കുമ്പോഴാണ് മനുഷ്യൻ യഥാർഥ്യ സ്വാതന്ത്ര്യം നേടുന്നത്. അഴിമതിക്കെതിരെ പോരാടുകയെന്നതാണ് മറ്റൊരു സ്വാതന്ത്ര്യമെന്നും വിജയ് പറഞ്ഞു.

 

‘തങ്ങളെ അടിമകളെപ്പോലെ കാണുന്നുവെന്ന് മനുഷ്യർക്ക് തോന്നിത്തുടങ്ങുമ്പോഴാണ് അവർ ഒന്നിക്കുന്നത്. അപ്പോൾ മതം, ജാതി തുടങ്ങിയ ചങ്ങലകൾ പൊട്ടിക്കപ്പെടും. അതാണ് യഥാർഥ സ്വാതന്ത്ര്യം. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലും അതാണ് സംഭവിച്ചത്. തമിഴ്നാടിനെ അഴിമതിമുക്തമാക്കാനുള്ള ശ്രമത്തിലൂടെ മറ്റൊരു സ്വാതന്ത്യത്തിനായും ടിവികെ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി സർക്കാർ ഉദ്യോഗസ്ഥർ സഹകരിക്കണം. കേന്ദ്ര സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, സംസ്ഥാനത്തിന്റെ താൽപര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. 2036 ഓടെ 1.5 ട്രില്യൻ ഡോളർ സമ്പ‌ദ് വ്യവസ്ഥയായി തമിഴ്നാടിനെ വളർത്താനാണ് ശ്രമം. ജെൻ സീകൾ സംസ്ഥാനത്തിന്റെ വികസനയാത്രയിൽ പങ്കുചേരണം.–വിജയ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

 

അതേസമയം, സ്വാതന്ത്ര്യദിന ചടങ്ങുകളിൽ നടി തൃഷ പങ്കെടുത്തതും ചർച്ചയായി. വിജയ് പതാകയുയർത്തുന്ന ചടങ്ങിൽ വിജയുടെ മാതാപിതാക്കൾക്കൊപ്പം ഒന്നാം നിരയിലായിരുന്നു തൃഷയുടെ സ്ഥാനം. മഞ്ഞ സാരിയും മുല്ലപ്പൂവും അണിഞ്ഞെത്തിയ തൃഷ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തു. അമ്മ ഉഷ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. പരേഡിനിടെ വിജയ്ക്ക് തൃഷ സല്യൂട്ട് നൽകുകയും ചെയ്തു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *