ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അറബ് വനിതയെ മർദിച്ചു; ഷാർജയിൽ വിചാരണ നേരിട്ട് ഏഷ്യൻ വംശജൻ

Spread the love

ഷാർജ: ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അറബ് വനിതയെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ വിചാരണ നേരിട്ട് ഏഷ്യൻ വംശജൻ. ഷാർജ മിസ്ഡിമെനേഴ്സ് കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. ഷാർജ എമിറേറ്റിലെ നിരത്തിലും കടക്കുള്ളിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതിയെ ചീത്ത പറയുകയും മർദിക്കുകയും ചെയ്തതെന്ന് ഏഷ്യൻ വംശജൻ കോടതിയിൽ മൊഴി നൽകി.

 

ഷാർജയിലെ നിരത്തിലൂടെ കുട്ടികളുമായി നടക്കുന്നതിനിടെയാണ് അറബ് വനിതയുടെ സമീപത്തേക്ക് ഏഷ്യൻ വംശജൻ എത്തിയത്. മക്കളുടെ മുന്നിൽ വെച്ച് തന്നെ വഴക്ക് പറഞ്ഞുതുടങ്ങി. അറബ് വനിതക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു വാക്കുകൾ. ശകാര വർഷം പെട്ടെന്ന് വർധിക്കുകയും ഭയന്ന് താനും മക്കളും സമീപത്തെ കടയിൽ അഭയം തേടിയെന്നും അറബ് വനിത കോടതിയിൽ മൊഴി നൽകി. അവിടെയും പിന്തുടർന്ന് എത്തി വഴക്ക് പറയുകയും കുട്ടികൾക്ക് മുന്നിൽ വെച്ച് കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തു. അധിക്ഷേപവും രൂക്ഷമായി. കുട്ടികൾ ഭയപ്പെട്ടുപോയെന്നും അറബ് വനിത കോടതിയിൽ മൊഴി നൽകി. ഈ വ്യക്തിയെ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഒരു ഇടപാടും ഉണ്ടായിട്ടില്ലെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. തന്നെ ലക്ഷ്യമിടാനുള്ള കാരണവും അറിയില്ല.

 

കോടതിയിൽ കുറ്റാരോപിതൻ സംഭവത്തിലെ തന്റെ പങ്ക് നിഷേധിച്ചില്ല. കുറ്റം സമ്മതിക്കുകയും ചെയ്തു. തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചാണ് അത്തരത്തിൽ പെരുമാറിയതെന്ന കുറ്റസമ്മത മൊഴിയും നൽകി. തന്റെ ഭാര്യയും അറബ് വനിതയും തമ്മിൽ സാമ്യമുണ്ടെന്നും കോടതിയിൽ പറഞ്ഞു. ഭാര്യയുമായി ചില പ്രശ്‌നങ്ങൾ ഉണ്ട്. ഈ സമയത്താണ് നിരത്തിൽ വെച്ച് അറബ് വംശജയെ കണ്ടത്. അവർ തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചാണ് അധിക്ഷേപിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തതെന്നും കോടതിയിൽ സമ്മതിച്ചു. തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

 

സ്ത്രീയെയും കുട്ടികളെയും അപകടത്തിലാക്കിയെന്നും പൊതുസ്ഥലത്ത് വാക്കാലും ശാരീരികവുമായ ആക്രമണം നടത്തിയെന്നുമുള്ള പരാതികൾ അടിസ്ഥാനമാക്കിയാണ് കേസ് നടക്കുന്നത്. കൂടുതൽ തെളിവുകൾ പരിശോധിച്ചുകൊണ്ട് നടപടിക്രമങ്ങൾ കോടതിയിൽ തുടരുകയാണ്. പ്രതിയുടെ വാദങ്ങൾ കേട്ട കോടതി, പരാതിക്കാരെയും സാക്ഷികളെയും വിളിച്ചുവരുത്താൻ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് വാദം കേൾക്കൽ മാറ്റിവെച്ചു.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *