സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾക്ക് പരുക്ക്

Spread the love

ലക്നൗ ∙ ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള ഹസ്‌നൈൻ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ‌ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്വാതന്ത്ര്യദിന പരിപാടികൾ നടന്നുകൊണ്ടിരിക്കെ മേൽക്കൂര പെട്ടെന്ന് തകർന്നു വീണതോടെ കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

 

സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയ ഒരു കുട്ടിയാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ട് വിദ്യാർഥികളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ്, സൂപ്രണ്ട് ഓഫ് പൊലീസ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സർക്കിൾ ഓഫിസർ, തഹസിൽദാർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും സംഭവസ്ഥലത്തേക്ക് എത്തി.

 

പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് അവശിഷ്ടങ്ങൾ മാറ്റാനുള്ള അടിയന്തര രക്ഷാപ്രവർത്തനം നടന്നത്. അപകടസമയത്ത് സ്കൂൾ പരിസരത്തും സമീപത്തെ റോഡിലും ആളുകളുടെയും വാഹനങ്ങളുടെയും വലിയ തിരക്കുണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കെട്ടിടത്തിന്റെ നിർമാണത്തിലുണ്ടായ വീഴ്ചയാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *