ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

Spread the love

ഹൈദരാബാദ്∙ ഡെലിവറിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ ബ്ലിങ്കിറ്റ് ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. തെലങ്കാനയിലെ നർസിംഗി പട്ടണത്തിലാണ് സംഭവം. 28കാരനായ മുഹമ്മദ് അബ്ദുൽ സമദാണ് മരിച്ചത്.

 

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സമദും സഹപ്രവർത്തകനായ മുഹമ്മദ് തുരാബുദ്ദീനും തമ്മിൽ തർക്കമുണ്ടായത്. സാധനം ഡെലിവറി ചെയ്തതുമായി ബന്ധപ്പെട്ട തർക്കം വാക്കേറ്റത്തിലെത്തി. പിന്നാലെ ഇരുമ്പുദണ്ഡ് കൊണ്ട് തുരാബുദ്ദീൻ സമദിന്റെ തലയ്ക്കടിക്കുകയായിരുന്നു. സമദിന്റെ തലയ്ക്കും മുഖത്തും പരുക്കേറ്റിട്ടുണ്ട്.

 

ഗുരുതരമായി പരുക്കേറ്റ സമദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമദിന്റെ പിതാവ് മുഹമ്മദ് ഷാക്കിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരുടെയും മറ്റുള്ളവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *