വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ‌; വ്യാപക പ്രതിഷേധം

Spread the love

ചെന്നൈ ∙ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ. ഇന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വിജയിന്റെ സമീപകാല രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയായി നാഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. വീട്ടിൽ അച്ഛനെ തിരഞ്ഞിട്ട് കാണാത്തവർ, അച്ഛൻ ആരാണെന്ന് അറിയാൻ വീട്ടിലെ അമ്മയോട് തന്നെ ചോദിക്കണം എന്നായിരുന്നു നൈനാർ നാഗേന്ദ്രന്റെ പരാമർശം. നിയമസഭയിൽ എം.കെ. സ്റ്റാലിനെക്കുറിച്ച് നടന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിലാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്.

 

ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ മര്യാദകളുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്നും സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ പ്രസ്താവനയാണ് നടത്തിയതെന്നും വിവിധ രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ നാഗേന്ദ്രനെതിരെ ചെന്നൈയിലെ ഡിജിപി ഓഫിസിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

നൈനാർ നാഗേന്ദ്രനെ പൂർണമായും തള്ളിപ്പറഞ്ഞ് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. നാഗേന്ദ്രൻ രാഷ്ട്രീയ മാന്യതയുടെ അതിരുകൾ ലംഘിച്ചുവെന്ന് അണ്ണാമലൈ വിമർശിച്ചു. ഇത്തരം തരംതാണ പ്രസംഗങ്ങൾ തമിഴ്‌നാടിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ മലിനമാക്കുകയാണെന്നും ഇത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ടിവികെയും വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

  • Related Posts

    വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റു മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ, അബദ്ധത്തിൽ സംഭവിച്ചതെന്ന് മൊഴി

    Spread the love

    Spread the loveഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന്‍ വാർത്താ അവതാരകയായ റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് തോക്ക് കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് റാബിയ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്.…

    മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് പതിച്ചത് നെഞ്ചിൽ; ദീപാവലി ആഘോഷങ്ങൾക്കിടെ അപകടം, 10 വയസ്സുകാരന് ദാരുണാന്ത്യം

    Spread the love

    Spread the loveന്യൂഡൽഹി ∙ ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. നരേല സ്വദേശിയായ ഋഷി എന്ന കുട്ടിയാണ് ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന തരം റോക്കറ്റ് പടക്കത്തിനു തീക്കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.…

    Leave a Reply

    Your email address will not be published. Required fields are marked *