ഇയർഔട്ട് ആകുമെന്ന ഭയം, എഞ്ചിനിയറിങ് വിദ്യാർഥി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Spread the love

കൊച്ചി: കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംഎ എഞ്ചിനീയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

മിച്ചിയുടെ പക്കൽനിന്നും മൂന്ന് പേജ് വരുന്ന ഹിന്ദി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇയർ ബാക്കുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെ കോളേജുകളിലും ഇയർ ബാക്ക് പിൻവലിച്ചിരുന്നു.

 

മറ്റെല്ലാ എഞ്ചിനിയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ 18 ആണ് എന്നിരിക്കെ എംഎ കോളേജിൽ മാത്രം ഇത് 22 ആണെന്നും ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് വിദ്യാർഥികളുടെ ആരോപണം.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *