നടുറോഡിൽ തർക്കം, വാഹനം നിർത്താതെ കാമുകിയും പുരുഷ സുഹൃത്തും; ഓടുന്ന കാറിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Spread the love

റായ്പുർ ∙ ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ‌ അപകടത്തിൽ‌ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. തത്തിബന്ധ് ഉദയ സൊസൈറ്റിയിലെ താമസക്കാരനായ പരംപ്രീത് സിങ് ആണ് മരിച്ചത്.

 

ദൃക്‌സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, ഒരു യുവതി കാറിൽ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവിടെവച്ച് യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും പരംപ്രീത് സിങ്ങും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ യുവതി കാറിനുള്ളിൽ കയറി വാഹനം മുന്നോട്ട് എടുക്കാൻ തുടങ്ങിയതോടെ, അവരെ തടയാനായി പരംപ്രീത് ഓടിച്ചെന്ന് കാറിന്റെ മുകളിൽ പിടിച്ചു. എന്നാൽ വാഹനം നിർത്താൻ തയാറാകാതിരുന്ന പുരുഷ സുഹൃത്ത് കാർ ഓടിച്ചുപോവുകയായിരുന്നു. അൽപം ദൂരം മുന്നോട്ട് പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട പരംപ്രീത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ നിന്നും റോഡിലേക്ക് വീണു. കാറിന്റെ പിൻ‌ചക്രം കയറിയിറങ്ങിയായിരുന്നു മരണം. അപകടത്തിനു ശേഷം കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പരംപ്രീത് സംഭവസ്ഥലത്ത് മരണപ്പെട്ടു.

 

സംഭവത്തിൽ ഉൾപ്പെട്ട യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അതീവ രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാനായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും കൂടുതൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയും അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റു മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ, അബദ്ധത്തിൽ സംഭവിച്ചതെന്ന് മൊഴി

    Spread the love

    Spread the loveഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന്‍ വാർത്താ അവതാരകയായ റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് തോക്ക് കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് റാബിയ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്.…

    മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് പതിച്ചത് നെഞ്ചിൽ; ദീപാവലി ആഘോഷങ്ങൾക്കിടെ അപകടം, 10 വയസ്സുകാരന് ദാരുണാന്ത്യം

    Spread the love

    Spread the loveന്യൂഡൽഹി ∙ ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. നരേല സ്വദേശിയായ ഋഷി എന്ന കുട്ടിയാണ് ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന തരം റോക്കറ്റ് പടക്കത്തിനു തീക്കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.…

    Leave a Reply

    Your email address will not be published. Required fields are marked *