മൂന്നാറിന്റെ ക്രമസമാധാനം നിയന്ത്രിക്കാൻ കൃഷ്ണപ്രിയ; പൊലീസ് സ്റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത

Spread the love

മൂന്നാർ ∙ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക്. പൊലീസ് സ്റ്റേഷനുകളിൽ എസ്ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്എച്ച്ഒ) വീണ്ടും നിയമിച്ചതോടെ മൂന്നാർ സ്റ്റേഷനിൽ കട്ടപ്പന നരിയംപാറ സ്വദേശി കൃഷ്ണപ്രിയ ഉണ്ണി (28)ചുമതലയേറ്റു.

 

2024 ബാച്ച് എസ്ഐയാണ് കൃഷ്ണപ്രിയ. പരിശീലനത്തിനു ശേഷം കണ്ണൂരിൽ ജോലി ചെയ്യുന്നതിനിടെ ഒരു മാസം മുൻപാണ്‌ അധിക ചുമതലയിൽ മൂന്നാർ സ്റ്റേഷനിലെത്തിയത്. മൂന്നാറിലെ പ്രിൻസിപ്പൽ എസ്ഐ സ്ഥലം മാറിപ്പോയതോടെയാണ് എസ്എച്ച്ഒ ആയി കൃഷ്ണപ്രിയയെ നിയമിച്ചത്.

 

നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി.ഉണ്ണി – സുമ ദമ്പതികളുടെ മൂത്ത മകളാണ്. ഭർത്താവ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ അനന്ദുദാസ്. ജില്ലയിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന സ്റ്റേഷനുകളിലൊന്നായ മൂന്നാറിൽ എസ്എച്ച്ഒയുടെ ജോലി വെല്ലുവിളി നിറഞ്ഞതാണെന്ന് കൃഷ്ണപ്രിയ പറഞ്ഞു.

  • Related Posts

    സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ

    Spread the love

    Spread the loveകോവളം: പതിനാറുകാരിയെ സ്പായിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ എസ്.ഐ.ടിയുടെ പരിശോധന. സ്പാ നടത്തിപ്പുകാരൻ സജിത്ത്കുമാറിന്റെ ജീവനക്കാരനും കാട്ടാക്കട കളളിക്കാട് സ്വദേശിയുമായ അരവിന്ദന്റെ(24) വീട്ടിലാണ് എസ്.ഐ.ടി പരിശോധന നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോണിനെ നശിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.   കുട്ടിയുടെ…

    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു…

    Leave a Reply

    Your email address will not be published. Required fields are marked *