വിവാഹത്തിനെത്തിയവർ ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി; സിസിടിവി കുടുക്കി, പിഴയീടാക്കി

Spread the love

തൃക്കരിപ്പൂർ (കാസർകോട്) ∙ ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ കുറ്റം തെളിഞ്ഞപ്പോൾ പിഴയൊടുക്കി കല്യാണത്തിനെത്തിയ സംഘം. തൃക്കരിപ്പൂരിലെ ഇളമ്പച്ചിയിലാണ് സംഭവം. പ്രദേശത്തെ വിവാഹത്തിൽ പങ്കെടുക്കാൻ മലപ്പുറം മേഖലയിൽനിന്നു ടൂറിസ്റ്റ് ബസിൽ വന്നവരാണ് കിണറ്റിൽ മാലിന്യം കലർത്തിയത്. പരിസരത്തെ മിനി എസ്റ്റേറ്റിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന കിണറാണിത്. വിവാഹസ്ഥലത്തുനിന്നു വാങ്ങിയ ഭക്ഷണം ബസിൽവച്ചു കഴിച്ചശേഷം അവശിഷ്ടം 2 ചാക്കുകളിലാക്കി കെട്ടിവച്ചു. രാത്രിയോടെ ചാക്കുകെട്ടുകൾ കിണറ്റിൽ തള്ളി. ഭക്ഷണാവശിഷ്ടങ്ങൾ കിണറിന്റെ പരിസരത്ത് ചിതറിയതുകണ്ട നാട്ടുകാർ, പരിശോധന തുടർന്നപ്പോഴാണ് കിണറ്റിലെ മാലിന്യച്ചാക്കുകൾ കണ്ടത്. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ രാത്രി 7.20നു ബസിന്റെ ലഗേജ് കാബിൻ തുറക്കുന്നതും ചാക്കുകെട്ടുകൾ കിണറ്റിൽ തള്ളുന്നതും കണ്ടെത്തി. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി.

  • Related Posts

    സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ

    Spread the love

    Spread the loveകോവളം: പതിനാറുകാരിയെ സ്പായിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ എസ്.ഐ.ടിയുടെ പരിശോധന. സ്പാ നടത്തിപ്പുകാരൻ സജിത്ത്കുമാറിന്റെ ജീവനക്കാരനും കാട്ടാക്കട കളളിക്കാട് സ്വദേശിയുമായ അരവിന്ദന്റെ(24) വീട്ടിലാണ് എസ്.ഐ.ടി പരിശോധന നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോണിനെ നശിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.   കുട്ടിയുടെ…

    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു…

    Leave a Reply

    Your email address will not be published. Required fields are marked *