ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്തു, തടയാനെത്തിയവരെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

Spread the love

കൂത്തുപറമ്പ് ∙ ഗൂഗിൾ പേ ഇല്ലാത്തതിനു ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് – പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വി.വി.രാഘവനാണ് (68) മർദനമേറ്റത്. പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലിൽ വച്ചായിരുന്നു സംഭവം. പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് അറസ്റ്റിലായത്. തടയാനെത്തിയ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും യുവാവ് ആക്രമിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തിയാണു യുവാവിനെ പിടികൂടിയത്. യുവാവ് ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മർദനത്തിൽ മൂക്ക് പൊട്ടിയ രാഘവൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *