ഒലിച്ചുപോയത് ഒരു ലക്ഷം കോടി രൂപ; അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

Spread the love

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

 

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 489 പോയിന്റ് ആണ് താഴ്ന്നത്. എണ്ണവില ഉയര്‍ന്നതും ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ടിസിഎസിന് പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളാണ് നഷ്ടം നേരിട്ടത്. ടിസിഎസിന് മാത്രം 34,263 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 8,53,506 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് 31,869 കോടി, എസ്ബിഐ 25,891 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 7,165 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

 

അതേസമയം കഴിഞ്ഞയാഴ്ച എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 26,438 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5,23,330 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

  • Related Posts

    മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് പതിച്ചത് നെഞ്ചിൽ; ദീപാവലി ആഘോഷങ്ങൾക്കിടെ അപകടം, 10 വയസ്സുകാരന് ദാരുണാന്ത്യം

    Spread the love

    Spread the loveന്യൂഡൽഹി ∙ ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. നരേല സ്വദേശിയായ ഋഷി എന്ന കുട്ടിയാണ് ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന തരം റോക്കറ്റ് പടക്കത്തിനു തീക്കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.…

    അലറിക്കരഞ്ഞ് ഓടി യുവതി; ഫ്ലാറ്റിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് യുവാവ്: ലിവ് ഇൻ പങ്കാളിയെ കൊന്നു

    Spread the love

    Spread the loveകൊൽക്കത്ത∙ ഫർത്താബാദിൽ ലിവ്–ഇൻ പങ്കാളിയുടെ ഫ്ലാറ്റിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സെക്ടർ അഞ്ചിലെ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എൻജിനീയറായ സാർഥക് സർക്കാരി(25)നെയാണ് ഞായറാഴ്ച പുലർച്ചെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ സമീപവാസികൾ കണ്ടെത്തിയത്. രക്ഷിക്കണേയെന്ന് അലറിക്കരഞ്ഞു കൊണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *