അവധിക്ക് നാട്ടിലെത്തിയ ജവാൻ ഭാര്യയെ കൊലപ്പെടുത്തി; മേൽക്കൂരയിൽ നിന്നും വീണു മരിച്ചെന്ന് വരുത്തിത്തീർക്കാൻ ശ്രമം

Spread the love

ചണ്ഡിഗഡ് ∙ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, ഭാര്യ വീടിന്റെ മേൽക്കൂരയിൽ നിന്നും വീണു മരിച്ചതാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചു. രാമ എന്ന മുപ്പത്തിരണ്ടുകാരിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. പ്രതിയായ ബിഎസ്എഫ് ജവാൻ അമർജിത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

പന്ത്രണ്ട് വർഷം മുൻപായിരുന്നു അമർജിത് സിങ്ങിന്റെയും രാമയുടെയും വിവാഹം. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. രാമയുടെ കുടുംബാംഗങ്ങൾ പൊലീസിൽ നൽകിയ പരാതി പ്രകാരം, ഓഗസ്റ്റ് 13ന് രാത്രിയാണ് അമർജിത് സിങ് അവധിക്ക് നാട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ഇയാൾ രാമയുമായി തർക്കത്തിലേർപ്പെടുകയും അവരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തില്‍ ഗുരുതരമായി പരുക്കേറ്റ രാമ അന്നുരാത്രി തന്നെ മരിച്ചു. എന്നാൽ, ഓഗസ്റ്റ് 14ന് പുലർച്ചെ 4 മണിയോടെ രാമ വീടിന്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് വീണുവെന്നും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും പ്രതിയുടെ കുടുംബം രാമയുടെ വീട്ടുകാരെ അറിയിച്ചു. ഇതുകേട്ട് പരിഭ്രാന്തരായി കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് രാമ മരിച്ച വിവരം അറിയുന്നത്.

 

തുടർന്ന് നടത്തിയ പരിശോധനയിൽ രാമയുടെ ശരീരത്തിൽ പലയിടങ്ങളിലായി മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ഇതോടെയാണ് നടന്നത് കൊലപാതകമാണെന്ന് മനസ്സിലായത്. വിവാഹസമയം മുതൽ തന്റെ മകൾ ഭർത്താവിൽ നിന്നും കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നതായി രാമയുടെ പിതാവ് രാം ചന്ദ് പൊലീസിനോട് പറഞ്ഞു.

 

രാമയുടെ കുടുംബത്തിന്റെ പരാതിയിൽ അമർജിത് സിങ്, ഇയാളുടെ അമ്മാവൻ കുൽദീപ് കുക്കി, അമ്മായി സോണിയ എന്നിവർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിനു കേസെടുത്തു. മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ഹർപ്രേം സിങ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം രാമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അവരുടെ സ്വന്തം ഗ്രാമത്തിൽ അന്ത്യകർമങ്ങൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *