പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു; നാലു പേർ പിടിയിൽ

Spread the love

കൊച്ചി ∙ ലഹരിക്കടത്ത് കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തിനു നേർക്ക് ആക്രമണം. എറണാകുളത്ത് തമ്മനം എകെജി കോളനിയിൽ വച്ചാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം അക്ഷയ്കുമാർ എന്നയാളിൽനിന്നും എക്സൈസ് മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ തമ്മനം എകെജി കോളനിയിലുള്ള വൈശാഖ് എന്നയാളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണത്തിനു എത്തിയപ്പോഴാണ് എക്സൈസ് സംഘം ആക്രമണത്തിനു ഇരയായത്.

 

ബൈക്കിൽ എത്തിയ വൈശാഖ് എക്സൈസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ഉദ്യോഗസ്ഥരെ പ്രതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആക്രമിച്ചു. ശേഷം വൈശാഖിനെ എക്സൈസിന്റെ പക്കൽനിന്നും മോചിപ്പിച്ച്, രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിനൽകി. തുടർന്ന് എക്സൈസ്‍ സംഘം പൊലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് 6 പേർക്ക് എതിരെ കേസ് എടുക്കുകയും നാല് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ ഷിയാസ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ വിഷ്ണുകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ കനക എന്നിവർക്കാണ് പരുക്കേറ്റത്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *