ബൈക്ക് ടാക്സിയിൽ 17 കാരന് നേരെ പീഡന ശ്രമം, ദുരനുഭവം പങ്കുവച്ച് വിഡിയോ; പിന്നാലെ നടപടിയുമായി കമ്പനി

Spread the love

ലക്നൗ ∙ ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുമ്പോൾ 17 കാരനെ വാഹനം ഓടിക്കുന്നയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിന് സമീപത്തുവച്ചാണ് 17 കാരൻ റാപിഡോ ബൈക്ക് ടാക്സിയിൽ സഞ്ചരിച്ചത്. ബൈക്ക് ടാക്സി ഓടിക്കുന്നയാൾ കൈ പിന്നിലേക്ക് ഇട്ട് കൗമാരക്കാരനെ സ്പർശിക്കുന്നതും കാലിലും തുടയിലും പിടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാനാവും. ഡ്രൈവറുടെ പ്രവൃത്തി കൗമാരക്കാരൻ ഫോണിൽ പകർത്തുകയും റാപ്പിഡോയെ ടാഗ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

 

ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുമ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ വിഡിയോ ഇൻസ്റ്റഗ്രാമിൽ ചർച്ചയായതോടെ ബൈക്ക് ടാക്സി കമ്പനി നടപടി സ്വീകരിച്ചു. റൈഡറെ റാപിഡോ സേവനത്തിൽനിന്നും നീക്കം ചെയ്തെന്ന് കമ്പനി അറിയിച്ചു. കൗമാരക്കാരന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ കമ്പനി വിവരങ്ങൾ തിരക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *