മാജിക്സോ 2025: ദേശീയ മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ

Spread the love

കൽപ്പറ്റ:വയനാടിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ നടക്കും. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 400 ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി എൻ . .എം. എസ് . എം ഗവൺമെൻറ് കോളേജ് ഓഡിറ്റോറിയത്തിൽ ആണ് 15 വരെ നടക്കുന്നത്. വയനാടിന്റെ മാന്ത്രികൻ എന്നറിയപ്പെടുന്ന ജിക്സോ വയനാടിന്റെ നേതൃത്വത്തിലാണ് അക്കാദമി ഓഫ് മിസ്റ്ററി മാന്ത്രിക സംഗമം സംഘടിപ്പിക്കുന്നത് . 13 -ന് പ്രശസ്ത മാന്ത്രികൻ സാമ്രാജ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 15-ന് വയനാട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ത്യയിലെ പ്രശസ്ത മജീഷ്യന്മാർ മാജിക് അവതരിപ്പിക്കും.

 

മാജിക്, മെൻ്റലിസം, ഹിപ്നോട്ടിസം, ഷാഡോ ഗ്രാഫി, പസ്സിൾസ് ആൻ്റ് ക്യൂബ്, ജംഗ്ളിംഗ്, ബലൂൺ സ്കൾപ്റ്റിംഗ് തുടങ്ങിയവയെ സംബന്ധിച്ച ചർച്ചകളുടെ ഇവക്കുള്ള ഉപകരണങ്ങളുടെ പ്രചരണവും നടക്കും. 13, 14 തിയതികളിൽ വൈകുന്നേരം ആറ് മണി മുതൽ സൗജന്യ പ്രവേശന പാസ് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് പരിപാടി കാണാൻ അവസരമുണ്ട്. സംഗമത്തിനെത്തുന്ന മാന്ത്രികർ 15 -ന് വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച് മാജിക് അവതരിപ്പിക്കും. പുതിയ മജീഷ്യൻമാർക്ക് മാജികിൻ്റെ പുതിയ തലങ്ങൾ മനസ്സിലാക്കാനും പുതിയ ഉപകരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ടാകുമെന്ന് മുഖ്യ സംഘാടകനായ ജിക്സോ വയനാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  • Related Posts

    പയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ ഇന്നോവ കാറിലും ഥാറിലും പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

    Spread the love

    Spread the loveകോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.   കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ പൊലീസ്…

    എടിഎം മെഷീൻ ഇളക്കി മാറ്റാൻ ശ്രമം, അലാറം ഡൽഹിയിൽ മുഴങ്ങി; കണ്ണൂരിൽ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ : കണ്ണൂർ നഗരത്തിൽ എടി എം കൗണ്ടറിൽ വൻ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയിൽ. കൊൽക്കൊത്ത സ്വദേശി റഹാൻ അലി (22) ആണ് പിടിയിലായത്. കണ്ണൂർ എസ് എൻ പാർക്കിന് സമീപത്തെ മഠത്തിൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *