ഐടിഐ വിദ്യാര്‍ഥി വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു; മുറി അകത്തുനിന്നും പൂട്ടിയ നിലയിൽ

Spread the love

ഐടിഐ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗല്‍പാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

 

പുലര്‍ച്ചെ മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാന്‍, അബ്ദുല്‍ ഷബീര്‍, ഫാത്തിമത്ത് സുഹൈല.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *