ഓണക്കാലത്ത് പ്രവാസികൾക്ക് ‘അടിപൊളി’ സദ്യയുണ്ണാം; കൊച്ചിയിൽ നിന്ന് വിഭവങ്ങളുമായി ലുലുവിന്റെ വിമാനങ്ങൾ

Spread the love

കൊച്ചി∙ പ്രവാസികൾക്ക് ഓണവും ഓണസദ്യയും ആഘോഷമാക്കാൻ കരുതലുമായി ലുലു ഗ്രൂപ്പ്. ഓണസദ്യയ്ക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും വാഴയിലയുമൊക്കെയായി ലുലുവിന്റെ പ്രത്യേക ചരക്കുവിമാനം കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് ഇന്നലെ പുറപ്പെട്ടു. 45 ടൺ വിഭവങ്ങളാണ് നാഷനൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിലുള്ളത്. 60 ടണ്ണുമായി മറ്റൊരു വിമാനം ഇന്നും പുറപ്പെടും.

 

ഓണക്കാലത്ത് പ്രവാസികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ പദ്ധതിയൊരുക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞിരുന്നു.

 

ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറികളാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിൽ എത്തിക്കുന്നത്. പ്രവാസികളുടെ ഇത്തവണത്തെ ഓണവും മികവുറ്റതാക്കാൻ ജിസിസിയിലെ ലുലു സ്റ്റോറുകൾ പൂർണസജ്ജമാണെന്ന് ലുലു ഗ്രൂപ്പ് അധികൃതർ പറഞ്ഞു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *