ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

Spread the love

തൊടുപുഴ ∙ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിയിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിച്ചിരുന്ന ഇവരുടെ കൈവശം 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

 

ലഹരിക്കെതിരെ നേരത്തെ ശക്തമായ പ്രചാരണം നടത്തിയിരുന്നയാളാണ് ഷിയാസ്. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുൻപ് ഷിയാസിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും വിവരമുണ്ട്. ഡീഅഡിക്‌ഷൻ സെൻററിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.

 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും ഷിയാസ് പരാജയപ്പെട്ടിരുന്നു. അറസ്റ്റിലായ നാലുപേരെയും കേന്ദ്രീകരിച്ച് ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ ലഹരി ഇടപാടുകളിൽ ഉൾപ്പെടുന്ന ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ഷിയാസ് ഡിവൈഎഫ്ഐയിൽ ഭാരവാഹിത്വമൊന്നും വഹിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *