വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

പാലക്കാട് ∙ ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തി. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുൽ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് രാഹുലിന് വോട്ട്.

 

വോട്ട് ചെയ്യാൻ എത്തുന്നതിനു മുൻപോ ശേഷമോ പ്രതികരിക്കാൻ രാഹുൽ തയാറായില്ല. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറിൽ കയറിയ ശേഷം രാഹുൽ‌ പറഞ്ഞു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി പോളിങ് ബൂത്തിനു മുന്നിൽ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

    Spread the love

    Spread the loveബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   2024-ൽ…

    Leave a Reply

    Your email address will not be published. Required fields are marked *