കോഴിക്കോട് പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു

Spread the love

കോഴിക്കോട് ∙ നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് കേസ് പരിഗണിച്ച് പ്രതിയെ വെറുതെ വിട്ടത്.

 

2024 ൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന ആരോപിച്ചാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്.

 

എന്നാൽ, വിചാരണയ്ക്കിടെ പ്രതിയുടെ ഐഡന്റിറ്റിയും (തിരിച്ചറിയലും) ആരോപിക്കപ്പെട്ട സംഭവങ്ങളും പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനൽ കേസിൽ കുറ്റം സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനുള്ള സാഹചര്യത്തിൽ ആവശ്യമായ തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. കെ.പി.മുഹമ്മദ് ആരിഫ് ഹാജരായി.

  • Related Posts

    ആ വാദങ്ങൾ തുണച്ചില്ല; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല, വിശദമായ വാദം ചൊവ്വാഴ്ച

    Spread the love

    Spread the loveകൊച്ചി ∙ വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല. ജാമ്യാപേക്ഷ വിശദമായ വാദത്തിന് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബത്തേരി ജുഡീഷ്യൽ…

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    Leave a Reply

    Your email address will not be published. Required fields are marked *