105 വയസുകാരനായ കൊലക്കേസ് പ്രതിയോടു കോടതി: സ്വതന്ത്രമായി ജീവിച്ചോളൂ!

Spread the love

കൊൽക്കത്ത∙ 105 വയസ്സായെങ്കിലെന്താ, രസിക് ചന്ദ്ര മൊണ്ടാലിന് ഇനി സ്വതന്ത്രമായി ജീവിക്കാം. കൊലക്കേസ് പ്രതിയായി 32 വർഷം ജയിലിൽ കഴിഞ്ഞ രസിക് ചന്ദ്രയെ പ്രായത്തിന്റെ ആനുകൂല്യം നൽകി സുപ്രീം കോടതി വിട്ടയച്ചു. 1920 ൽ ബംഗാളിലെ മാൾഡ ജില്ലയിൽ ജനിച്ച അദ്ദേഹം 1994 ലാണ് കൊലപാതകക്കേസിൽ പ്രതിയായത്. കഴിഞ്ഞ നവംബറിൽ ജാമ്യത്തിലിറങ്ങി നൽകിയ ഹർജി പരിഗണിച്ച കോടതി ജീവപര്യന്തം ശിക്ഷ കഴിഞ്ഞില്ലെങ്കിലും ഇനി ജയിലിലേക്കു തിരിച്ചു കൊണ്ടുവരേണ്ടെന്നു വിധിക്കുകയായിരുന്നു. പ്രായത്തിന്റെയും രോഗങ്ങളുടെയും പേരിൽ ശിക്ഷായിളവ് നൽകണമെന്ന് 2018 മുതൽ വിവിധ കോടതികളിൽ രസിക് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു.

  • Related Posts

    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു

    Spread the love

    Spread the loveതേനി∙ തമിഴ്നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ദീപാവലി റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം.…

    താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. കോൺഗ്രസ് എംഎൽഎ ദിനേശ് ജയിൻ ബോസിന് അനുവദിച്ച മുറിയിൽ അപരിചിതരായ ദമ്പതികളെ കണ്ടതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. ഇതേതുടർന്ന് ഹോസ്റ്റലിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും നടത്തിപ്പിനുമെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.…

    Leave a Reply

    Your email address will not be published. Required fields are marked *