22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണു; 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്

Spread the love

മുംബൈ ∙ ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ ഭുലേശ്വറിൽ നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് അപകടം നടന്നത്. ഭുലേശ്വർ ചാ രാജ എന്ന ജനപ്രിയ ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഭീമാകാരമായ ഗണപതി വിഗ്രഹമാണ് ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിനു മേലേക്ക് മറിഞ്ഞുവീണത്.

 

അപകടത്തിൽ മരിച്ചവരിൽ ഒരാൾ ഉത്സവ സംഘാടക സമിതിയായ ഗണപതി മണ്ഡലിന്റെ പ്രസിഡന്റ് സങ്കേത് നെവ്‌ഷെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നയാളാണ് മരിച്ച രണ്ടാമത്തെ വ്യക്തി. ലാൽബാഗിൽ നിന്നും നിർമാണം പൂർത്തിയാക്കി ട്രോളിയിൽ ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് കൊണ്ടുവരുന്നതിനിടയിലായിരുന്നു വിഗ്രഹം വശങ്ങളിലേക്ക് ചരിഞ്ഞുവീണത്. വീഴ്ചയുടെ ആഘാതത്തിൽ വിഗ്രഹം മൂന്നു കഷണങ്ങളായി തകർന്നു. പരുക്കേറ്റവർ വിഗ്രഹം കൊണ്ടുവന്ന ട്രോളിക്ക് മുകളിലാണ് ഇരുന്നിരുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

 

വിഗ്രഹം ഉറപ്പിച്ചു നിർത്തിയിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിങ് കൃത്യമല്ലാതിരുന്നതാണ് വിഗ്രഹം മധ്യഭാഗത്തുനിന്നും തെന്നിമാറി താഴേക്ക് പതിക്കാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തി. പന്തലിനു തൊട്ടരികിൽ എത്താറായപ്പോഴായിരുന്നു ദുരന്തം. പ്രശസ്ത ശിൽപി അനികേത് ദേശായിയാണ് വിഗ്രഹ നിർമാണം നടത്തിയത്. സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു

    Spread the love

    Spread the loveതേനി∙ തമിഴ്നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ദീപാവലി റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം.…

    താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. കോൺഗ്രസ് എംഎൽഎ ദിനേശ് ജയിൻ ബോസിന് അനുവദിച്ച മുറിയിൽ അപരിചിതരായ ദമ്പതികളെ കണ്ടതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. ഇതേതുടർന്ന് ഹോസ്റ്റലിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും നടത്തിപ്പിനുമെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.…

    Leave a Reply

    Your email address will not be published. Required fields are marked *