വയനാട് സ്വദേശിയെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റംഗമായി സർക്കാർ നോമിനേറ്റ് ചെയ്തു

Spread the love

തിരുവന്തപുരം: കേരളത്തിൻ്റെ മാതൃ സർവകലാശാലയായ കേരള സർവകലാശാലയുടെ ഉന്നതാധികാര സമിതിയായ സിൻഡിക്കേറ്റിലേക്ക് വാളാട് സ്വദേശി ഡോ. നൗഷാദിനെ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്തു. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും ദേശീയ റാങ്കിംഗിൽ രാജ്യത്തെ തന്നെ സംസ്ഥാന സർവകലാശാലകളിൽ അഞ്ചാം സ്ഥാനത്തുമുള്ള കേരള സർവകലാശാലയുടെ ഭരണതലത്തിൽ എത്തുന്ന ആദ്യ വയനാട്ടുകാരനാണ് ഡോ. നൗഷാദ്. കേരള സർവകലാശാലയിലെ മുൻ വകുപ്പ് മേധാവി കൂടിയായ ഡോ. നൗഷാദിൻ്റെഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് സർക്കാർ നാമനിർദ്ദേശം ചെയ്തത്. മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി, തിരുവള്ളൂർ യൂണിവേഴ്‌സിറ്റി, ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളുടെ പഠന ബോർഡംഗം കൂടിയാണ് ഡോ. നൗഷാദ് . സിൻഡിക്കേറ്റിലെ സുപ്രധാന സ്ഥിരംസമിതിയായ അക്കാദമിക് & റിസർച്ച് കമ്മിറ്റിയുടെ കൺവീനറായി കഴിഞ്ഞ ദിവസം ഡോ. നൗഷാദ് ചുമതലയേറ്റു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *