റിസർവേഷൻ കോച്ചിൽ തള്ളിക്കയറല്ലേ! പിടികൂടും; പരിശോധന ശക്തമാക്കി റെയിൽവേ

Spread the love

ബെംഗളൂരു ∙ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ കയറുന്ന അൺറിസർവ്ഡ് യാത്രക്കാർക്കായി പരിശോധന ശക്തമാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. കഴിഞ്ഞ ദിവസങ്ങളിൽ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ മൈസൂരു– തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളിൽ കയറിയ യാത്രക്കാരെ റെയിൽവേ സുരക്ഷ സേനയുടെ നേതൃത്വത്തിൽ പുറത്തിറക്കി. ഉച്ചഭാഷിണി ഉപയോഗിച്ചു മുന്നറിയിപ്പും നൽകി. ഓണത്തിനു നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവർക്കു കോച്ചുകൾക്കുള്ളിൽ കയറാൻ പോലും കഴിയാത്ത തരത്തിലാണ് അൺറിസർവ്ഡ് ടിക്കറ്റുകാരുടെ തള്ളിക്കയറ്റം.

 

മാലൂർ, ബംഗാർപേട്ട്, കുപ്പം എന്നിവിടങ്ങളിലേക്കുള്ളവരാണു കൂടുതലായി കയറുന്നത്. തള്ളിക്കയറ്റത്തിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർക്ക് ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടികൾ കാര്യക്ഷമമായിരുന്നില്ല.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *