നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ

Spread the love

ധാക്ക ∙ ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സിദ്ധാർഥ ദാസ് (23), മുഗ്ധ ദാസ് (19) എന്നീ യുവാക്കളെ രംഗ്പുർ മെട്രോപ്പൊലിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു.

 

ശനിയാഴ്ച രാത്രി 1.30 ഓടെയാണ് പൊലീസ് അടച്ചിട്ട വീട്ടിൽനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടത്. പൊലീസ് പറയുന്നത് പ്രകാരം പ്രതികൾ വ്യാഴാഴ്ച രാത്രി ഗണപതിയുടെ വീടിനു മുകളിൽ വച്ച് ലഹരി ഉപയോഗിച്ചു. എന്നാൽ ശബ്ദം കേട്ടതിനെത്തുടർന്ന് ഇവിടേയ്ക്ക് എത്തിയ ഗണപതി വീടിനു മുകൾ നിലയിലെ ഇവരുടെ സാന്നിധ്യം ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതരായ യുവാക്കൾ തുണി ഉപയോഗിച്ച് ഗണപതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടു മുകളിലേക്ക് എത്തിയ ഗണപതിയുടെ ഭാര്യയേയും പ്രതികൾ സമാനമായ രീതിയിൽ കൊലപ്പെടുത്തി. ശേഷം വീടിനുള്ളിൽ കടന്നുകയറി ദമ്പതികളുടെ മകളേയും മകനെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം മണിക്കൂറുകൾ വീടിനുള്ളിൽ ചെലവഴിച്ച പ്രതികൾ വീട്ടിലെ ആഹാരം എടുത്തു കഴിക്കുകയും കുളിക്കുകയും ചെയ്ത ശേഷമാണ് കടന്നുകളഞ്ഞത്. ഇതിനുമുൻപായി പ്രതികൾ തങ്ങളുടെ വിരലടയാളം മായ്ക്കുകയും മോഷണം നടന്നതായി വരുത്തി തീർക്കാനും ശ്രമം നടത്തി. രംഗ്പുരിലെ ഒരു ശ്മശാനത്തിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

 

കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വ്യാഴാഴ്ച രാത്രി മുതൽ നാല് കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബന്ധുക്കൾ ശനിയാഴ്ച വീട്ടിലെത്തി അന്വേഷിച്ചു. തുടർന്ന് പൊലീസ് സഹായത്തോടെ പൂട്ട് തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അധ്യാപകനായിരുന്ന ഗണപതി 2025 ലാണ് വിരമിച്ചത്. അടുത്തിടെയാണ് ഇവർ പുതിയ വീട്ടിലേക്കു താമസം മാറിയത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *