വിഡിയോ വൈറലായി; വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

Spread the love

ജയ്‌പുർ ∙ രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. വനിത അധ്യാപകരെ കൂട്ടാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുമായി പോയത്. വനപാതയിലൂടെ സുരക്ഷയൊരുക്കാതെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ചെക്ക് ഡാമിലെത്തിയത്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് സംഭവം.

 

വിദ്യാർഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് ഗ്രാമവാസികൾ പരാതിയുമായി എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്. അതേസമയം നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേനയാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ കൊണ്ടുപോയതെന്നും ആരോപണമുണ്ട്. നീന്തൽ പഠിപ്പിക്കാനായി പ്രിൻസിപ്പൽ പെൺകുട്ടികളെ കൈകളിൽ ഉയർത്തിയതായും ഗ്രാമവാസികൾ ആരോപിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻപ് ഒട്ടേറെ ആളുകൾ മുങ്ങിമരിച്ച ഇടത്താണ് സുരക്ഷ ഒരുക്കാതെ പ്രിൻസിപ്പൽ വിദ്യാർഥികളെ കൊണ്ടുപോയതെന്നും അപകട സാധ്യത കാരണം നാല് വർഷമായി ജലാശത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *