നാളെയും മറ്റന്നാളും ബെവ്‌കോ അവധി; റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് ഉത്രാട നാള്‍; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാര്‍

Spread the love

തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാട നാളിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ ചില്ലറവില്‍പന കേന്ദ്രങ്ങളിലും വെബ്‌കോ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചു. തിരക്കിനിടയിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ പൊലീസ് നിരീക്ഷണവും വെബ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്.

 

തിരുവോണ നാളില്‍ ബെവ്‌കോ വില്‍പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ബാര്‍ ഉള്‍പ്പടെ പൂര്‍ണമായും അടഞ്ഞുകിടക്കും.

 

സംസ്ഥാനത്ത് ഈ ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം മദ്യവില്‍പനയില്‍ വന്‍വര്‍ധനയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്‌കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ഉത്രാടദിനം ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടക്കുന്ന ദിനമാണ്. 2025ലെ ഉത്രാട ദിനത്തിന് മാത്രം 137 കോടി രൂപയുടെ മദ്യ വില്‍പ്പന ബെവ്‌കോയില്‍ നടന്നു. 2024ലെ ഉത്രാടദിനത്തെ അപേക്ഷിച്ച് 11 കോടിയുടെ അധിക വില്‍പ്പന 2025ലെ ഉത്രാടത്തിന് നടന്നു. 126 കോടിയുടെ (9.21% കൂടുതല്‍) വില്‍പനയാണ് നടന്നത്.

 

സാമ്പത്തികമായി ഉയര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനമായതിനാല്‍ തന്നെ ബെവ്‌കോയില്‍ ലക്ഷത്തിലധികം രൂപയാണോ ഓരോ ജീവനക്കാരനും ഓണം ബോണസായി ലഭിക്കാറുള്ളത്. ഇത്തവണത്തെ പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 2,500 രൂപ കൂടുതലാണ് ഇത്തവണ.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *