കോഴിക്കോട് –ബെംഗളൂരു പുതിയ വിമാന സർവീസ് ഒക്ടോബർ 25 മുതൽ

Spread the love

കരിപ്പൂർ ∙ ആകാശ എയർ കോഴിക്കോട് –ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഒക്ടോബർ 25 മുതൽ ഉണ്ടാകും. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണു കോഴിക്കോട്ടുനിന്നുള്ള പുതിയ സർവീസ്.

 

രാവിലെ 8.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് 10 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽനിന്ന് വൈകിട്ട് 5.20നു പുറപ്പെട്ട് 6.30നു കോഴിക്കോട്ടെത്തും. ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള സർവീസുകൾ. ഒക്ടോബർ 25 മുതൽ ആകാശ എയർ കോഴിക്കോട് –റിയാദ് സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *