ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല

Spread the love

 

 

കോഴിക്കോട് | ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.

 

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്.

 

വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04952222240. സുമിന്‍ ജി: 9497975716, 9406414401.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *