ഓട്ടോറിക്ഷയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് രൂപമാറ്റം വരുത്തിയതിനാൽ; അഴിമതി ആരോപണത്തിൽ അന്വേഷണം

Spread the love

തിരുവനന്തപുരം∙ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ഷൗക്കത്തലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മിഷണറുടെ പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്ത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും അത് ചെയ്യാത്തതിനാലാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

 

2021 ജൂൺ ഏഴിനാണ് ഷൗക്കത്തലി പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് രണ്ട് വർഷത്തിന് ശേഷം 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. പിന്നീട് രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ ആറിന് അപേക്ഷ നൽകി. നവംബർ 11ന് കൊണ്ടോട്ടി സബ് ആർടിഒ ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മുൻപാകെ വാഹനം ഹാജരാക്കി.

 

ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലും വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്തശേഷം ഹാജരാക്കാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു. ഇതിന് ശേഷം വാഹനം വീണ്ടും പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഷൗക്കത്ത് പങ്കുവച്ചത്.

 

സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയാണ് അദ്ദേഹം വാഹനം ഹാജരാക്കിയത്. എന്നാൽ റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. ഇതിനായി താൻ ഒരുപാട് പണം ചെലവാക്കിയെന്ന് ഷൗക്കത്ത് പറയുമ്പോൾ, ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പണം ചെലവാക്കരുതെന്നും അവ നിർബന്ധമായും നീക്കം ചെയ്യണമെന്നും ഉദ്യോഗസ്ഥൻ മറുപടി നൽകുന്നുണ്ട്. തള്ളിനിൽക്കുന്ന ഭാഗങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും കാണാം.

 

ദൃശ്യങ്ങളിലുള്ള പ്രേംകുമാർ എന്ന ഉദ്യോഗസ്ഥന് 2026 മാർച്ച് 16ന് കോഴിക്കോട് രാമനാട്ടുകര സബ് ആർടിഒ ഓഫിസിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കിയ അന്ന് മടങ്ങിപ്പോയതിന് ശേഷം പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫിറ്റ്നസ് നിരസിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. മലപ്പുറം ആർടിഒ ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥർക്കും അദ്ദേഹം ഇതിന് മുൻപ് പരാതിയൊന്നും നൽകിയിരുന്നില്ല. സംഭവത്തിലെ അഴിമതി ആരോപണങ്ങൾ ഉൾപ്പെടെയുളള മറ്റ് സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *