ആലപ്പുഴ ∙ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മറന്നുവച്ച ആറരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു റെയിൽവേ സംരക്ഷണ സേന. തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യാൻ എത്തിയ ആളാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സ്വർണം അടങ്ങിയ ബാഗ് മറന്നുവച്ചത്.






