കേരളത്തിന് ‘ലൈഫ്‌ സ്റ്റൈൽ’ മുന്നറിയിപ്പ്‌; അമിതവണ്ണവും പ്രമേഹവും കുതിക്കുന്നു, മൂന്നിലൊന്നിലേറെ പേർക്ക് ഉയർന്ന രക്തസമ്മർദം

Spread the love

തിരുവനന്തപുരം ∙ കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ കൂടുന്നു. സ്ത്രീകളിലും പുരുഷൻമാരിലും അമിതവണ്ണവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവും രക്തസമ്മർദവും വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ–6 (എൻഎഫ്എച്ച്എസ്–6) റിപ്പോർട്ട്. 15–49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 46.7% പേരും അമിത ശരീരഭാരമുള്ളവരോ അമിത വണ്ണമുള്ളവരോ ആണ്. മുൻ സർവേയിൽ ഇത് 38.2% ആയിരുന്നു. അമിതവണ്ണമോ അമിത ശരീരഭാരമോ ഉള്ള പുരുഷന്മാരുടെ നിരക്ക് 36.4 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർന്നു.

 

രക്തത്തിൽ പഞ്ചസാരയുടെ ഉയർന്ന അളവുള്ള സ്ത്രീകളുടെ നിരക്ക് 13.1 ശതമാനത്തിൽ നിന്ന് 16.7 ശതമാനമായി കൂടി. പുരുഷന്മാരിൽ ഇത് 13.8 ശതമാനത്തിൽ നിന്ന് 18.9 ശതമാനമായി. പ്രമേഹ രോഗത്തിനു മരുന്ന് കഴിക്കുന്നവരെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നവരെയും ഉൾപ്പെടുത്തിയുള്ള കണക്കിൽ സ്ത്രീകൾ 28.9 ശതമാനവും പുരുഷന്മാർ 31.9 ശതമാനവുമാണ്. ഉയർന്ന രക്തസമ്മർദമുള്ളവരോ അതിനായി മരുന്ന് കഴിക്കുന്നവരോ ആയ സ്ത്രീകളുടെ നിരക്ക് 31.9 ശതമാനവും പുരുഷന്മാരുടേത് 36.6 ശതമാനവുമാണ്.

 

പ്രസവങ്ങളിൽ സിസേറിയൻ നിരക്ക് 38.9 ശതമാനത്തിൽ നിന്ന് 41.3 ശതമാനമായി ഉയർന്നു. സ്വകാര്യ ആശുപത്രികളിൽ ഇത് 42.5 ശതമാനവും സർക്കാർ ആശുപത്രികളിൽ 39.3 ശതമാനവുമാണ്. ജനസംഖ്യാ ഘടനയിലും മാറ്റം തുടരുന്നു. 60 വയസ്സിനു മുകളിലുള്ളവർ 18.6 ശതമാനത്തിൽ നിന്ന് 20.7 ശതമാനമായി ഉയർന്നു. അതേസമയം 15 വയസ്സിനു താഴെയുള്ള കുട്ടികൾ 20.6 ശതമാനത്തിൽ നിന്ന് 20.3 ശതമാനമായി കുറഞ്ഞുവെന്നും സർവേയിൽ കണ്ടെത്തി.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *