മുറി അടച്ചിട്ടു, വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും വെട്ടി; തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

Spread the love

തൃശൂർ∙ വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് ഉന്നതിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളിയായ കുമാരൻ മത്സ്യബന്ധനം നടത്തി തിരികെ വീട്ടിലെത്തിയ ഉടനാണ് സംഭവം. മുറി അടച്ചിട്ട ശേഷം പ്രതി, വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനും തലയിലും വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുമാരന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ പ്രജീഷ് ലഹരിക്ക് അടിമയാണെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    Spread the love

    Spread the loveകൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ…

    Leave a Reply

    Your email address will not be published. Required fields are marked *