വളാഞ്ചേരി: യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭിന്നശേഷിക്കാരനായ സ്വാലിഹ് ശാരീരിക വെല്ലുവിളികൾ തരണം ചെയ്ത് നിരന്തരം വീഡിയോകൾ ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഖബറടക്കം ഇന്ന് രാത്രി സി.കെ പാറ ജുമാ മസ്ജിദിൽ നടക്കും. ഫരീദ് ആണ് പിതാവ്. ഭാര്യ ജസ്‌ന, മക്കൾ മുഹമ്മദ് മിസ്ബാഹ്, ഫാത്തിമ സഫ്വിയ.






