ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടി; പുനലൂർ സ്വദേശി അറസ്റ്റിൽ

Spread the love

കൊച്ചി∙ ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) യെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയേയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ സമ്മാനം ലഭിച്ചതായി ലോട്ടറി വിൽപ്പനക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2300 രൂപയുടെ ടിക്കറ്റും 2700 രൂപ പണമായും ഇയാൾ വാങ്ങിയെടുത്തു.

 

കഴിഞ്ഞ മാസം 5നായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിമൂന്ന് കേസുകളുണ്ട്. എസ്എച്ച്ഒ എ. അജ്മൽ, സബ് ഇൻസ്പെക്ടർ അജി പി. നായർ, എഎസ്ഐ മനോജ് കുമാർ, സീനിയർ സിപിഒ രജിത്ത് രാജൻ, സിപിഒമാരായ കെ.ആർ. ധനേഷ്, ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    ഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ

    Spread the love

    Spread the loveബസ് സ്റ്റാൻഡിൽ വെച്ച് സഹായത്തിനായി ഫോൺ ചോദിച്ച ഒരു സ്ത്രീയോട് കാണിച്ച ചെറിയൊരു മര്യാദ ഒരു യുവാവിന്റെ ജീവിതം തന്നെ തകിടം മറിച്ചു. മുഖം പോലും ഓർമയില്ലാത്ത സ്ത്രീയെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടര വർഷത്തോളമാണ് നിർമാണത്തൊഴിലാളിയായ രാജേഷ് ജയിൽവാസം അനുഭവിച്ചത്.…

    500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷം

    Spread the love

    Spread the loveകൊച്ചി ∙ ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *