‘കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനം’: മനുഷ്യാവകാശ കമ്മീഷൻ

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ യുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ ഉടൻ ഇടപെടൽ നടത്തണം.

 

ഇതിനായി ഗതാഗതവകുപ്പ് സെക്രട്ടറി, കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ, ലോ ഓഫീസർ, ജീവനക്കാരുടെ യൂണിയൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിക്കണമെന്നും ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

 

ഈ യോഗത്തിന്റെ തീരുമാനം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കാലതാമസം കൂടാതെ രേഖാമൂലം ഗതാഗത വകുപ്പ് സെക്രട്ടറി കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർക്ക് നൽകണം. നിർദ്ദേശങ്ങൾ എം ഡി കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയുടെയോ കെഎസ്ആർടിസി എംഡിയുടെയോ തീരുമാനത്തിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാർക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കണമെന്ന് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

 

ക്രമരഹിതമായ ശമ്പള വിതരണം, ഡി എ നിഷേധം, ജീവനക്കാരിൽ നിന്ന് റിക്കവറി നടത്തിയ എൻ പി എസ് തുക അടയ്ക്കാതിരിക്കുക, എൻ പിഎസ് പെൻഷനിലെ അനിശ്ചിതത്വം, പി എഫ് തുക വൈകിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ജീവനക്കാരുടെ സംഘടനാ നേതാവ് എസ് അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

  • Related Posts

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    Spread the love

    Spread the loveകൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ…

    പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

    Spread the love

    Spread the loveകോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *