ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടി; അറസ്റ്റ്

Spread the love

കൊച്ചി∙ ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) യെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയേയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ സമ്മാനം ലഭിച്ചതായി ലോട്ടറി വിൽപ്പനക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2300 രൂപയുടെ ടിക്കറ്റും 2700 രൂപ പണമായും ഇയാൾ വാങ്ങിയെടുത്തു.

 

കഴിഞ്ഞ മാസം 5നായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിമൂന്ന് കേസുകളുണ്ട്. എസ്എച്ച്ഒ എ. അജ്മൽ, സബ് ഇൻസ്പെക്ടർ അജി പി. നായർ, എഎസ്ഐ മനോജ് കുമാർ, സീനിയർ സിപിഒ രജിത്ത് രാജൻ, സിപിഒമാരായ കെ.ആർ. ധനേഷ്, ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

    Spread the love

    Spread the loveതിരുവനന്തപുരം: ∙ സംസ്ഥാന സര്‍ക്കാരിന്റെ 2027ലെ, നിറം മാറിയ നീല കലണ്ടറിന് റെക്കോർഡ് വിൽപ്പന. ഒക്ടോബര്‍ 23ന് വില്‍പ്പന ആരംഭിച്ച് നവംബര്‍ 12വരെ ആകെ 1,72,836 കലണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ 1,57,226 എണ്ണം നേരിട്ട് വിറ്റതാണ്. 15,610…

    കുക്കറും ചാർജറും വച്ച് അടിച്ചു, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവം; ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ

    Spread the love

    Spread the loveകൊല്ലം∙ വിദേശത്ത് വച്ച് പുത്തൻതുറ സ്വദേശിയായ അഞ്ജുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് നീണ്ടകര സ്വദേശിയായ നന്ദുവിനെ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ ഷാഡോ…

    Leave a Reply

    Your email address will not be published. Required fields are marked *