തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി

Spread the love

 

 

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു, സാംസ്‌കാരിക, വ്യാവസായിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ബാധകമാണെന്ന് കോടതി അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത വസ്തുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ റിപ്പോർട്ട് തേടിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകൾ അടക്കമുള്ളവ നീക്കം ചെയ്യാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. ഇവ നീക്കിയില്ലെങ്കിൽ ഉത്തരവാദികളിൽനിന്ന് പിഴയീടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നുcQx,w, h.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *