കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

Spread the love

ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം കൊണ്ടുകാണാന്‍ അവസരം. വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.

 

മിന്നിമറയാത്ത വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന, തെക്കു- പടിഞ്ഞാറന്‍ ആകാശത്തു നിന്നു വടക്കു- കിഴക്കോട്ടു നീങ്ങുന്ന തരത്തിലുള്ള പ്രകാശബിന്ദുവാണ് തിരിച്ചറിയാനുള്ള പ്രധാന സൂചന.

 

നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ മലയാളിയായ ആദ്യ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ അതിലുണ്ടെന്നതാണ് അഭിമാനം. നാസാശാസ്ത്രജ്ഞനായ അനില്‍ ഉള്‍പ്പെടെ ഏഴ് സഞ്ചാരികളാണ് ഇപ്പോള്‍ നിലയത്തിലുള്ളത്.

 

ഭൂമിയില്‍ നിന്നു 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് നിലയത്തിന്റെ സഞ്ചാരം. ഒരു ദിവസം ഏകദേശം 16 തവണ നിലയം ഭൂമിയെ വലംവയ്ക്കുന്നു. 90 മിനിറ്റാണ് പരിക്രമണ സമയം.

  • Related Posts

    ക്ഷേത്ര സെക്രട്ടറിയായിരിക്കെ തിരുവാഭരണം കാണാതായി, കൃഷിയിടം വിറ്റ് ആഭരണങ്ങൾ നൽകേണ്ടി വന്നു; ഒടുവിൽ…

    Spread the love

    Spread the loveകട്ടപ്പന ∙ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 7.3 പവന്റെ സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിയെ പൊലീസ് പിടികൂടിയപ്പോൾ തെറ്റു ചെയ്യാതെ പഴികേൾക്കേണ്ടി വന്ന ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർക്ക് അഗ്നിശുദ്ധി. സ്വന്തം പേരിലുള്ള ഒരേക്കർ കൃഷിയിടം…

    ബോർഡ്– കോർപറേഷനുകളിൽ‌ ജോലി വാഗ്ദാനം; സ്പീക്കറുടെ പഴ്സനൽ സ്റ്റാഫ് ചമഞ്ഞ് തട്ടിയത് ലക്ഷങ്ങൾ, യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveപൊന്നാനി (മലപ്പുറം) ∙ നിയമസഭാ സ്പീക്കറുടെ പഴ്സനൽ സ്റ്റാഫ് ആണെന്നു തെറ്റിദ്ധരിപ്പിച്ച്, സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പാലക്കാട് സ്വദേശിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോതക്കുറുശ്ശി കുമുളംകാറ്റിൽ മുഹമ്മദ്…

    Leave a Reply

    Your email address will not be published. Required fields are marked *