‘യുവതിയുടെ ശരീരത്തിൽ ബാധ’! ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികാതിക്രമം; പൂജാരി കാനഡയിൽ അറസ്റ്റിൽ

Spread the love

ഒന്റാറിയോ∙ പൂജയുടെ മറവിൽ യുവതിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അമേരിക്കക്കാരനായ പൂജാരി കാനഡയിൽ അറസ്റ്റിൽ. ന്യൂയോർക്ക് സ്വദേശിയായ രാജേന്ദ്രനാഥ് ദൂദ് നാഥ് മരാജ് (50) ആണ് അറസ്റ്റിലായത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഓഷവയിലാണ് സംഭവം.

 

വീട്ടിലെ പൂജാകർമ്മങ്ങൾക്കായി യുവതിയുടെ കുടുംബമാണ് ഇയാളെ അമേരിക്കയിൽ നിന്ന് കാനഡയിലെ ഒഷാവയിലേക്ക് ക്ഷണിച്ചുവരുത്തിയത്. യുവതിയുടെ ശരീരത്തിൽ ബാധ കേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കാൻ പ്രത്യേക ചടങ്ങുകൾ നടത്തണമെന്നും വിശ്വസിപ്പിച്ചായിരുന്നു പീഡനം. തുടർന്ന് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ഡർഹാം പൊലീസ് വ്യക്തമാക്കി.

 

സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, ലൈംഗികാതിക്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. സമാന രീതിയിൽ ഇയാൾ കൂടുതൽ പേരെ വഞ്ചിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

  • Related Posts

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    Spread the love

    Spread the loveവാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ…

    വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

    Spread the love

    Spread the loveലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.   വിദ്യാർഥികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *