ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു; ഒടുവിൽ ഭീഷണിയും

Spread the love

പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിസ്കറ്റ് തരാമെന്ന് പറഞ്ഞ് വശീകരിച്ചാണ് പെൺകുട്ടിയെ അയൽവാസിയായ ആൺകുട്ടി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

 

കളിക്കാനായി പുറത്തുപോയ കുട്ടി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിനൊടുവിൽ ആൺകുട്ടിയുടെ വീട്ടിൽ നിന്ന് ഇറങ്ങിവരുന്ന മകളെയാണ് അമ്മ കണ്ടത്. വീട്ടിലെത്തിയതോടെയാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ പരുക്കുകള്‍ ശ്രദ്ധിച്ചത്. പരുക്കുകൾ ഗുരുതരമായതിനാൽ ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി പീഡനത്തിനിരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ കുടുംബം പൊലീസിൽ പരാതി നൽകി.

 

സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ആൺകുട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    Spread the love

    Spread the loveവാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ…

    വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

    Spread the love

    Spread the loveലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.   വിദ്യാർഥികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *