രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി

Spread the love

മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 1,44,50,000 (ഒരു കോടി നാൽപ്പത്തിനാല് ലക്ഷത്തി അൻപതിനായിരം) രൂപ പോലീസ് പിടിച്ചെടുത്തു.

 

സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്‌തിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വടകര അടക്കത്തെരുവ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം KA 13 Z 9121 നമ്പർ കാറിൽ സഞ്ചരിക്കവേയാണ് ഇവർ വലയിലായത്.

 

തിരുനെല്ലി എസ്.ഐ. എം.സി പവനൻ, സി.പി.ഒ മാരായ ജിതിൻ, ജോബിൻസ് എന്നിവരും വയനാട് ജില്ലാ ഡാൻസാഫ് (DANSAF) ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. പിടിച്ചെടുത്ത തുകയ്ക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ മൂവർക്കും കഴിയാതിരുന്നതിനെ തുടർന്ന് പോലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്

  • Related Posts

    വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം; എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു

    Spread the love

    Spread the love  സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു.   കാർഷിക പ്രാധാന്യമുള്ളതും…

    പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ

    Spread the love

    Spread the loveവയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ. തടാകത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം ഭാഗവും നിലവിൽ പായൽ മൂടിയ അവസ്ഥയിലാണ്. ഇത് കാരണം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ബോട്ടിങ് ഇപ്പോൾ…

    Leave a Reply

    Your email address will not be published. Required fields are marked *